ചെങ്ങന്നൂരിൽ എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും -കോടിയേരി

കണ്ണൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിന് കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും. കാനത്തിന് അങ്ങനെ പറയാനാകില്ല. എല്‍.ഡി.എഫ് സംസ്ഥാന കമ്മറ്റിയാണ് വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് എതിരായിട്ടുള്ള എല്ലാവരുടേയും വോട്ടുകള്‍ വേണമെന്നും കോടിയേരി പറഞ്ഞു.

Tags:    
News Summary - Kodiyeri Balakrishnan against Kanam Rajendran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.