കണ്ണൂർ: ഹിന്ദുത്വ തീവ്രവാദം ആർ.എസ്.എസ് പ്രചരിപ്പിക്കുന്നതുപോലെ ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കാൻ ലീഗും രംഗത്തിറങ്ങിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരമായ വേർതിരിവ് സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ് ഇപ്പോൾ മുസ്ലിം ലീഗിനെ നയിക്കുന്നത്. അതിെൻറ തെളിവാണ് കോഴിക്കോട് റാലിയിലെ പ്രകോപന പ്രസംഗങ്ങൾ. മതമാണ് പ്രശ്നമെന്ന് മുസ്ലിം ലീഗ് പരസ്യമായി പറയാൻ തുടങ്ങിയിരിക്കുന്നു.
മുസ്ലിം ലീഗ് മതപാർട്ടിയായി മാറി. വഖഫ് വിഷയത്തിലെ ലീഗ് സമരം ആത്മാർഥതയില്ലാത്തതാണ്. ചർച്ചയിലൂടെ പരിഹരിക്കാമെന്ന സമസ്ത നിലപാട് സ്വാഗതാർഹമാണെന്നും കോടിയേരി തുടർന്നു.
ന്യൂഡൽഹി: കേരളത്തിെൻറ പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌ക്കാരത്തിനും മാനവികതക്കും ഒട്ടും ചേരാത്തതാണ് കോഴിക്കോട് മുസ്ലിം ലീഗ് റാലിയിൽ ചില ലീഗ് നേതാക്കളുടെ പ്രസംഗമെന്ന് എളമരം കരീം എം.പി കുറ്റപ്പെടുത്തി. ലീഗ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിൽ താലിബാനെ പോലെ പെരുമാറുകയും ഫത്‌വകൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന ശൈലി ഉപേക്ഷിക്കേണ്ടതാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ജാതി അധിക്ഷേപം നടത്തുന്ന പദപ്രയോഗങ്ങൾ ലീഗിനെ പോലൊരു പാർടിയുടെ നേതാക്കളിൽ നിന്ന് പ്രതീക്ഷിച്ചതല്ല. പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉപയോഗിച്ച വാക്ക് പൊതുസമൂഹത്തിൽ പറയാൻ പോലും കൊള്ളാത്തതാണ്. കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ തുടങ്ങിയ മുതിർന്ന നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കണം.
ലീഗ് നേതാക്കളുടെ ലെക്കുകെട്ട, സംസ്‌ക്കാരത്തിന് യോജിക്കാത്ത, കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്ന ഈ പ്രകോപനരമായ പ്രസംഗങ്ങൾക്കും നിലപാടുകൾക്കുമെതിരായി എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എളമരം കരീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.