തലശ്ശേരി: സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റിയംഗം കണ്ണിപൊയിൽ ബാബുവിെൻറ കൊലപാതകം ആർ.എസ്.എസ് ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേരളത്തിൽ ക്രമസമാധാനം തകർന്നു എന്ന് പ്രചരിപ്പിക്കാനാണ് ആർ.എസ്.എസ് ഇത്തരം കൊലപാതകങ്ങൾ നടത്തുന്നതെന്ന് ബാബുവിെൻറ വീട് സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുതുച്ചേരി പൊലീസിെൻറ തണലിലാണ് ആർ.എസ്.എസുകാരുടെ വിളയാട്ടം. ഒരാഴ്ച മുമ്പ് കൂത്തുപറമ്പിൽ ആർ.എസ്.എസിെൻറ ഒരു ക്യാമ്പ് നടന്നിരുന്നു. എങ്ങനെ മനുഷ്യനെ കൊല്ലാം എന്നാണ് അവിടെ പരിശീലനം നൽകിയത്. അത് നടപ്പാക്കുകയാണവർ. വളരെ പൈശാചികവും ക്രൂരവുമായാണ് ബാബുവിനെ കൊലപ്പെടുത്തിയത്. മാഹിയിൽ സ്വതന്ത്രനായി മത്സരിച്ച വി. രാമചന്ദ്രെൻറ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ബാബുവായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ മാഹിയിൽ സി.പി.എമ്മിെൻറ വളർച്ചക്ക് കാരണമാകുമെന്ന ആശങ്കയാണ് ബാബുവിനെ കൊലപ്പെടുത്താൻ കാരണം.
ബാബുവിന് കുറച്ചുനാളായി ഭീഷണിയുണ്ടായിരുന്നു. എന്നിട്ടും പുതുച്ചേരി പൊലീസ് ആവശ്യമായ സുരക്ഷ നൽകാൻ തയാറായില്ല. കൊലനടന്ന് ഇത്രദിവസമായിട്ടും കൊലപാതകികളെ പിടിക്കാൻ പൊലീസിനായിട്ടില്ല. പൊലീസിെൻറ കനത്ത അനാസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്. ഇൗ സാഹചര്യത്തിൽ സ്വതന്ത്ര അന്വേഷണം സാധ്യമാക്കുന്നതിന് മാഹി സി.െഎ ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റണം. കോൺഗ്രസാണ് പുതുച്ചേരി ഭരിക്കുന്നത്. കോൺഗ്രസ് ഭരണത്തിലാണ് ആർ.എസ്.എസുകാർ ഇത്തരത്തിൽ അക്രമങ്ങൾ നടത്തുന്നത്. പുതുച്ചേരി ഗവർണറിൽ വിശ്വാസമില്ല. മുഖ്യമന്ത്രി നാരായണസ്വാമി സംഭവത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിലെ സമാധാനചർച്ചയിലെ ധാരണകൾ തെറ്റിക്കുന്നത് ബി.ജെ.പിയും ആർ.എസ്.എസുമാണെന്നും കോടിയേരി പറഞ്ഞു.
കോമത്ത്പാറയിലും പാറാലിലും ബോംബേറ്
തലശ്ശേരി: സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന കോമത്ത്പാറയിലും പാറാലിലും ബോംബേറ്. എരഞ്ഞോളി കോമത്ത്പാറയിൽ പൊലീസ് പിക്കറ്റ്പോസ്റ്റിനു സമീപത്തായാണ് ബുധനാഴ്ച അർധരാത്രിയോടെ ബോംബേറുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസ് ബോംബിെൻറ അവശിഷ്ടം കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ കണ്ണൂരിൽനിന്നെത്തിയ ബോംബ്സ്ക്വാഡ് പരിശോധന നടത്തി. ഇൻസ്പെക്ടർ ശശിധരെൻറ നേതൃത്വത്തിലുള്ള ബോംബ്സ്ക്വാഡാണ് പരിശോധന നടത്തിയത്.
കോടിയേരി പാറാലിൽ സി.പി.എം പ്രവർത്തകനായ സി. വിജേഷിെൻറ വീടിനുനേരെ വ്യാഴാഴ്ച പുലർച്ചെയാണ് ബോംബേറുണ്ടായത്. രണ്ടുനിലയുള്ള വീടിെൻറ രണ്ടാംനിലയിലേക്കാണ് ബോംബെറിഞ്ഞത്. ബോംബ് പൊട്ടി ചുവരുകൾ വിണ്ടുകീറുകയും ജനൽചില്ലുകൾ തകരുകയുംചെയ്തു. മുറിയിൽ ഉറങ്ങുകയായിരുന്ന വിജേഷിന് പരിക്കുകളൊന്നുമില്ല.
കോടിയേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം സി. അരവിന്ദാക്ഷെൻറ സഹോദരനാണ് വിജേഷ്. വീട്ടിൽ വിജേഷും അമ്മയുമാണ് ഇപ്പോൾ താമസിക്കുന്നത്. ന്യൂ മാഹി പൊലീസിൽ പരാതി നൽകി. വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, എം. സുരേന്ദ്രൻ, സി.പി. കുഞ്ഞിരാമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.