കണ്ണൂർ: ജനാധിപത്യെത്ത പണാധിപത്യമാക്കി മാറ്റിയത് കോർപറേറ്റ് ഫണ്ടിങ്ങാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ പാമ്പൻ മാധവൻ സ്മാരകസമിതി സംഘടിപ്പിച്ച പാമ്പൻ മാധവൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിപുരയിൽ നടന്ന തെരഞ്ഞെടുപ്പ് ഇതിെൻറ പ്രത്യക്ഷ ഉദാഹരണമാണ്. കേന്ദ്രഭരണവും പണവുമുപയോഗിച്ച് ബി.ജെ.പി ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇൗ വിജയം താൽക്കാലികം മാത്രമാണ്. രാഷ്ട്രീയം സംശുദ്ധമാകണമെങ്കിൽ കോർപറേറ്റ് ഫണ്ടിങ് നിരോധിക്കണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
മതപരമായ ധ്രുവീകരണമുണ്ടാക്കി അധികാരം പിടിച്ചെടുക്കാൻ ആർ.എസ്.എസ് സർവസന്നാഹത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ത്രിപുരയിലെ തോൽവിയോെട സി.പി.എമ്മിെൻറ പ്രസക്തി എന്താണ് എന്നാണ് പലരും ചോദിക്കുന്നത്. പാർലമെൻററി പ്രവർത്തനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല സി.പി.എം. ജനപിന്തുണക്കനുസരിച്ച് സീറ്റ് കിട്ടുകയും പോവുകയും ചെയ്യും. കോൺഗ്രസ് ഉണ്ടെങ്കിലേ കോൺഗ്രസുമായി ചേരാൻ കഴിയൂ. ഇല്ലാത്ത കോൺഗ്രസിനെ എങ്ങനെ കൂടെ കൂട്ടുമെന്നും കോടിയേരി ചോദിച്ചു.
ആദർശങ്ങൾക്കുവേണ്ടി നിലകൊണ്ട കോൺഗ്രസ് നേതാവായിരുന്നു പാമ്പൻ മാധവനെന്നും കോടിയേരി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.