കൊച്ചി: അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരായ മന്ത്രി ജി സുധാകരെൻറ ‘പൂതന’ പരാമർശം പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുധാകരൻ ഒരു കവിയും സാഹിത്യകാരനുമാണ്. അദ്ദേഹം ഏത് സാഹചര്യത്തിലാണ് അങ്ങനെ ഒരു പ്രയോഗം നടത്തിയതെന്നുള്ളത് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
സ്ത്രീകളെ അപമാനിക്കുന്ന ഒരു നിലപാട് സി.പി.എമ്മിെൻറ ഭാഗത്ത് നിന്നും ഉണ്ടാകില്ല. സ്ത്രീ പുരുഷ സമത്വം ഉറപ്പ് വരുത്തണം എന്നുള്ളതാണ് പാർട്ടി നിലപാട്. ഇന്നും പുരുഷ കേന്ദ്രീകൃതമായ സമൂഹം തന്നെയാണ് നമ്മുടേത്. ആ പുരുഷ കേന്ദ്രീകൃതമായ സ്വഭാവം ഒരിക്കലും ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ് സി.പി.എമ്മിെൻറ സമീപനം. അതുകൊണ്ട് ഏത് സാഹചര്യത്തിലാണ് മന്ത്രി സുധാകരൻ അങ്ങനെ പറഞ്ഞിട്ടുള്ളത് എന്നത് ചോദിച്ച് മനസിലാക്കുമെന്നും കോടിയേരി പറഞ്ഞു.
ഷാനിമോൾ ഉസ്മാനെതിരായ ജി സുധാകരെൻറ പൂതന വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കോടിയേരി രംഗത്തെത്തിയിരുക്കുന്നത്. സുധാകരെൻറ പ്രസ്താവനക്കെതിരെ അരൂരിൽ ഉപവാസസമരം അടക്കമുള്ള പ്രതിഷേധ പരിപാടികൾ യു.ഡി.എഫ് സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.