തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന് തുടർ ചികിത്സക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകാനാണ് തീരുമാനം.
ആശുപത്രി അധികൃതരുമായി ഇതുസംബന്ധിച്ച ധാരണയിലെത്തി. ഏറ്റവും വിദഗ്ധ ചികിത്സ നൽകണമെന്ന തീരുമാനമാണ് സി.പി.എം നേതൃത്വത്തിനുള്ളത്.
ഞായറാഴ്ച നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം എം.എ. ബേബിയും പിണറായി വിജയനും കോടിയേരിയെ കണ്ടിരുന്നു. ചികിത്സ തുടരുന്ന സാഹചര്യത്തിൽ അണുബാധ സാധ്യതകൾ ഒഴിവാക്കാനായി സന്ദർശകരെ അനുവദിക്കേണ്ടെന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.