ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ സി.പി.എം കോൺഗ്രസുമായി മുന്നണിയുണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിയെ പുറത്താക്കാൻ അടവ് നയം പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചതാണ്.
ബംഗാളിൽ ധാരണ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഒരു മണ്ഡലത്തിൽ ബി.ജെ.പിയെ തോൽപിക്കാനായി എത് പാർട്ടിയുമായും സഹകരിക്കും.
പി.ബി യോഗത്തിന് മുമ്പായി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബംഗാളിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ സഹകരിക്കുന്നത് സംബന്ധിച്ച് ഇന്നത്തെ പി.ബി യോഗം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.