അപ്രതീക്ഷിത തിരിച്ചടിയിൽ തരിച്ച്​ എ.കെ.ജി സെൻറർ

തിരുവനന്തപുരം: വോ​െട്ടണ്ണലി​​െൻറ ഒരുഘട്ടത്തിലും ചിരിതെളിയാതെ സി.പി.എം സംസ്​ഥാന ആസ്​ഥാനമായ എ.കെ.ജി സ​െൻറർ. അപ ്രതീക്ഷിത തിരിച്ചടിയിൽ പാർട്ടി ആസ്​ഥാനവും നേതാക്കളും സ്​തബ്​ധരായി. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ഒാടെ എ. കെ.ജി സ​െൻററിലെത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ എന്നിവരുമായി സംസാരിച് ചു. വോട്ടെണ്ണലി​​െൻറ ഗതി മനസ്സിലാക്കിയശേഷം അദ്ദേഹം തിരിച്ചുപോയി.

രണ്ടാമത്തെ നിലയിലെ സ്വീകരണ മുറിയിൽ രാവിലെ 8.30ന് മറ്റ് പ്രവർത്തകർക്കൊപ്പം ടി.വി ചാനലിലെ ലീഡ് നില കാണാൻ വിജയരാഘവനും ഉണ്ടായിരുന്നു. പാർട്ടി ഉറപ്പിച്ച പാലക്കാട്ട്​ കോൺഗ്രസ്​ സ്​ഥാനാർഥി വി.കെ. ശ്രീകണ്​ഠൻ പടിപടിയായി ലീഡ്​ ഉയർത്തുന്നത്​ അമ്പരപ്പോടെയാണ്​ നേതാക്കൾ വീക്ഷിച്ചത്​. തൊട്ടുപിന്നാലെ കണ്ണൂരിൽ കോൺഗ്രസ്​ സ്ഥാനാർഥി കെ. സുധാകരൻ ലീഡ്​ ഉറപ്പിക്കുന്ന വാർത്ത. ദേശീയതലത്തിൽ എൻ.ഡി.എ മുന്നേറുന്നെന്ന വാർത്തയും വന്നു. വിജയരാഘവൻ സീറ്റ് വിട്ട് എണീറ്റു.അൽപം കഴിഞ്ഞ് സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത എത്തി. 20 സീറ്റിലും യു.ഡി.എഫ്​ ലീഡ്​ ചെയ്യുന്നെന്ന വാർത്ത കേട്ടാണ്​ അവർ പടിക്കെട്ട്​ കയറിയത്​. ‘കേരളത്തിൽ യു.ഡി.എഫി​​െൻറ സമഗ്രാധിപത്യം, കേന്ദ്രത്തിൽ എൻ.ഡി.എ ആധിപത്യം’ പാർട്ടി ചാനലിൽനിന്നുതന്നെ സ്​ഥിതി വ്യക്തമാക്കിയതോടെ സുജാത ഒാഫിസി​​െൻറ മുകളിലേക്ക്​ കയറി.

10.30ഒാടെ എത്തിയ മന്ത്രി ഇ.പി. ജയരാജൻ മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായി. കേരളത്തിൽ ‘മതപരമായ ധ്രുവീകരണം ഉണ്ടായി. അത് കോൺഗ്രസിന് അനൂകൂലമായി. പക്ഷേ, ഇത് സംസ്ഥാന സർക്കാറിനെതിരായ വിധിയെഴുത്തല്ല. കോൺഗ്രസിന് ദേശീയതലത്തിൽ വൻ തിരിച്ചടിയാണ് ഉണ്ടായത്’ -ഇ.പി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ, കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ എന്നിവർ താഴത്തെ നിലയിൽനിന്ന്​ ലിഫ്റ്റ് വഴി മുകളിലേക്കു പോയ ശേഷം അതുവഴി തന്നെ മടങ്ങി. പ്രതീക്ഷകൾ പൂർണമായി അസ്തമിച്ചതോടെ ടി.വിക്ക്​ മുന്നിലിരുന്ന പ്രവർത്തകർ ഓ​േരാരുത്തരായി മടങ്ങി. വൈകീട്ട്​ മൂന്നോടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങൾക്ക്​ മുന്നിലെത്തിയത്.


പരാജയം അംഗീകരിക്കുന്നു; പാർട്ടി പരിശോധിക്കും- കോടിയേരി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാജയം അപ്രതീക്ഷിതമാണ്. യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടായി. പരാജയത്തിന്‍റെ അടിസ്ഥാന കാരണങ്ങള്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിലയിരുത്തും. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ പാര്‍ട്ടി തയാറാകുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇത് താല്‍ക്കാലികമായ പരാജയമാണ്. ദേശീയ തലത്തില്‍ മതേതര ശക്തികള്‍ക്ക് ഉണ്ടായ പരാജയത്തില്‍ സി.പി.എമ്മിന് ആശങ്കയുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കാത്തില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kodiyeri Balakrishnan on Party Failure-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.