ആലപ്പുഴ കൊലപാതകത്തിൽ വത്സൻ തില്ല​​ങ്കേരിക്ക്​ പങ്കുണ്ടെന്ന ആരോപണം പൊലീസ്​ പരിശോധിക്കണം -കോടിയേരി

തിരുവനന്തപുരം: കേരളത്തിൽ എസ്​.ഡി.പി.ഐയും ആർ.എസ്​.എസും മത്സരിച്ച്​ ആക്രമണം നടത്തുകയാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപം സൃഷ്ടിക്കാൻ ആസുത്രിതമായ ശ്രമങ്ങൾ നടക്കുന്നു. ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസിന്​ വീഴ്ചയില്ല. കൊലപാതകത്തിൽ വത്സൻ തില്ല​ങ്കേരിക്ക്​ പങ്കുണ്ടെന്ന ആരോപണം പൊലീസ്​ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.എമ്മിൽ നുഴഞ്ഞുകയറാൻ എസ്​.ഡി.പി.ഐക്ക്​ സാധിക്കില്ല. സമയമെടുത്താലും ആലപ്പുഴ കൊലപാതകങ്ങളിലെ മുഴുവൻ പ്രതികളേയും അറസ്റ്റ്​ ചെയ്യും. മുമ്പ്​ അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടാനും ഇതുപോലെ കാലതാമസമെടുത്തിരുന്നു​.

രക്ഷപ്പെടാനുള്ള വഴികൾ ആസൂത്രണം ചെയ്താണ്​ പ്രതികൾ കൃത്യം നടത്തിയത്​. സിൽവർ ലൈൻ കേരളത്തിന്​ ആവശ്യമായ പദ്ധതിയാണ്​. ശശി തരൂരിന്‍റേത്​ ഇക്കാര്യത്തിലെ പൊതുനിലപാടാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കോവിഡുകാലത്ത്​ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം നേരത്തെ ഉയർന്നതാണ്​. കെ.കെ.ശൈലജ കാര്യങ്ങൾ വിശദീകരിച്ചതാണ്​. ഇതുസംബന്ധിച്ച്​ പാർട്ടിക്ക്​ പരാതി ലഭിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - Kodiyeri Balakrishnan Press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.