തൃശൂർ: സി.പി.എം തൃശൂർ ജില്ല സമ്മേളനത്തിൽ മുഴുവൻ സമയം പങ്കെടുത്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചില്ല. സമ്മേളനം ഷെഡ്യൂൾ അനുസരിച്ച് പിണറായി വിജയനായിരുന്നു ഉദ്ഘാടകനാവേണ്ടത്.
എന്നാൽ, ചികിത്സക്കായി അമേരിക്കയിലേക്ക് പോയതോടെ പൊതുസമ്മേളനം ഉദ്ഘാടനമായിരുന്നു കോടിയേരിക്ക് ചുമതല. എന്നാൽ സമ്മേളന നടപടികൾ വെട്ടിച്ചുരുക്കിയതോടെ പൊതുസമ്മേളനം ഒഴിവാക്കി. വെർച്വലായി നടത്താനുള്ള തീരുമാനവും വേണ്ടെന്ന് വെച്ചു.
അതേസമയം, സമ്മേളനത്തിൽ മുഴുവൻ സമയവും കോടിയേരി പങ്കെടുത്തു. ഉദ്ഘാടകൻ തന്നെ സംഘടനാ മറുപടിയും നൽകണമെന്നതിനാൽ ഈ അവസരത്തിലും കോടിയേരിക്ക് റോളുണ്ടായില്ല. കോൺഗ്രസിനെതിരെ ഉന്നയിച്ച ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയിൽ പ്രതിനിധികൾ ഉന്നയിച്ച വിമർശനത്തെ സമ്മേളനത്തിൽ കേട്ടിരിക്കേണ്ടി വന്നിട്ടും മറുപടി പറയാനായില്ല.
കെ.വി. അബ്ദുൾഖാദർ എഡിറ്റ് ചെയ്ത സമരോജ്വല ജീവിതങ്ങൾ പ്രകാശനം ചെയ്യുക എന്ന ചുമതല മാത്രമായിരുന്നു കോടിയേരിക്കുണ്ടായിരുന്നത്. ബേബിയൊഴികെ മറ്റ് കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും സംസാരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.