സംഘടനാ വിലക്ക്: ഹൈകോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷ്​ടിക്കും -കോടിയേരി

തിരുവനന്തപുരം: വിദ്യാർഥി സംഘടനാപ്രവർത്തനം വിലക്കുന്ന ഹൈകോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷ്​ടിക്കുമെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരവും പ്രകടനവും സത്യാഗ്രഹവും പാടില്ലെന്നതടക്കമുള്ള ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെ ആഹ്ലാദിപ്പിക്കുന്നതാണ്. പുരോഗമന ജനാധിപത്യ വിദ്യാർഥി സംഘടനകളുടെ അഭാവത്തിൽ വിദ്യാലയങ്ങളിൽ വിളയുന്നത് അരാജകത്വവും തീവ്രവാദവുമാണ്. വിദ്യാർഥി സംഘടനകൾക്ക് ഇടംകിട്ടാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ പീഡന മുറികളടക്കമുണ്ടായതും വിദ്യാർഥികൾക്ക് ജീവൻ വെടിയേണ്ടിവന്നതുമെല്ലാം സംസ്​ഥാനം കണ്ടതാണ്. 

വിദ്യാർഥി പ്രസ്​ഥാനങ്ങൾ ന്യായമായി പ്രവർത്തിക്കുമ്പോൾ നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്യുക സ്വാഭാവികമാണ്. ന്യായമായ സമരത്തിനും പ്രതിഷേധത്തിനും വിലക്കേർപ്പെടുത്തുന്നത് വിദ്യാർഥി സംഘടനാ പ്രവർത്തനത്തെ തടയുന്നതാകും. ഇത് വിദ്യാഭ്യാസ കച്ചവടക്കാരേയും മതതീവ്രവാദികളേയും ആഹ്ലാദിപ്പിക്കുന്നതാണ്. സാമൂഹ്ികപുരോഗതിയ്ക്ക് വിലങ്ങുതടിയാകുന്ന ഡിവിഷൻ ബെഞ്ചിെൻ്റ  ഉത്തരവ് പുനഃപരിശോധിക്കാൻ നിയമ നടപടിയുണ്ടാകണമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രസ്​താവനയിൽ പറഞ്ഞു. 

Tags:    
News Summary - Kodiyeri React to Party Ban in Campus -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.