കോലഞ്ചേരിയിൽ ദളിത്​ ഭൂ സമരപ്പന്തൽ പൊളിച്ചു നീക്കി

കോലഞ്ചേരി: വടയമ്പാടി ഭജനമഠത്തുള്ള ദളിത് ഭൂ അവകാശ സമര മുന്നണിയുടെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരസമിതി പ്രവർത്തകൻ ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു. 

ഇന്ന് പുലർച്ചെ 5.45 ഓടെയാണ് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമര പന്തൽ പൊളിച്ചത്. പന്തലിലുണ്ടായിരുന്ന ഏഴ് പ്രവർത്തകർ ചെറുത്തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് പന്തലിലുണ്ടായിരുന്ന സമരസമിതി പ്രവർത്തകൻ മോഹനൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ പൊലീസിടപെട്ടതിനാൽ അപകടം ഒഴിവായി.

ദളിത് കുടുംബങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ച് പ്രദേശത്തെ ഒന്നര ഏക്കറോളം റവന്യൂ ഭൂമി എൻ.എസ്.എസിന് പതിച്ച് നൽകിയതിനെതിരെ പത്ത് മാസത്തോളമായി ഇവിടെ ദളിത് കുടുംബങ്ങൾ സമരത്തിലാണ്.ഇതിനിടെയാണ് എൻ.എസ്.എസ്. വക ക്ഷേത്രത്തിൽ ഉത്സവത്തിന് തടസ്സമാണെന്ന് കാണിച്ച് സമരപന്തൽ പൊളിച്ച് നീക്കിയത്.

Tags:    
News Summary - Kolancheri Dalit Strike - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.