കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടന കേസില്‍ വിധി ഇന്ന്

കൊല്ലം: കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ ഇന്ന് വിധി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. എട്ട് വർഷങ്ങൾക്ക് മുമ്പാണ് കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്നത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, ശംസൂൺ കരീം രാജ, ഷംസുദ്ദീൻ, മുഹമ്മദ് അയൂബ് എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികളെ കോടതിയിൽ നേരിട്ട് ഹാജരാക്കും. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ, ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകൾ ചേർത്താണ്‌ കേസെടുത്തത്‌. 161 രേ​ഖ​ക​ളും 26 തൊ​ണ്ടി​മു​ത​ലു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്.

2016 ജൂ​ൺ 15നാ​യി​രു​ന്നു ക​ല​ക്​​ട​റേ​റ്റ്​ വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ൽ വ​കു​പ്പി​ന്റെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ജീ​പ്പി​ൽ പ്ര​തി​ക​ൾ ബോം​ബ് വെ​ച്ച​ത്. സം​ഭ​വ​ത്തി​ന്​ ഒ​രാ​ഴ്ച മു​മ്പ് ക​രിം​രാ​ജ എ​ത്തി ക​ല​ക്ട​റേ​റ്റി​ന്റെ​യും കോ​ട​തി​യു​ടെ​യും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ​ക​ർ​ത്തി​യി​രു​ന്നു. ചി​ത്ര​ങ്ങ​ളു​മാ​യി മ​ധു​ര​യി​ലെ​ത്തി മ​റ്റ് നാ​ലു​പേ​രു​മാ​യി ചേ​ർ​ന്ന് സ്​​ഫോ​ട​നം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. സ്​​ഫോ​ട​നം ന​ട​ന്ന ദി​വ​സം രാ​വി​ലെ തെ​ങ്കാ​ശി​യി​ൽ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​രിം​രാ​ജ ബോം​ബു​മാ​യി കൊ​ല്ല​ത്തെ​ത്തി. ഇ​യാ​ൾ ത​നി​ച്ചാ​ണ് ജീ​പ്പി​ൽ ബോം​ബ് വെ​ച്ച​തെ​ന്നാ​ണ്​ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്.  കേ​ര​ള പൊ​ലീ​സ്​ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ആന്ധ്രയിലെ സ്​​ഫോ​ട​ന​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ എ​ൻ.​ഐ.​എ സം​ഘം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്​​ഫോ​ട​ക വ​സ്തു ജീ​പ്പി​ൽ വെ​ച്ച ശ​ഷം ക​രിം​രാ​ജ തി​രി​കെ ബ​സ്​​സ്റ്റാ​ൻ​ഡി​ലേ​ക്ക് യാ​ത്ര ചെ​യ്ത ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ, സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ, ഈ ​സ​മ​യം ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ് കേ​സി​ലെ സാ​ക്ഷി​ക​ൾ. 

Tags:    
News Summary - Verdict in Kollam Collectorate bomb blast case today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT