പത്തനാപുരം: തകരാർ പരിഹരിക്കാൻ നൽകിയ മൊബൈൽ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമിച്ച യുവാവ് പിടിയിലായി. പത്തനാപുരത്തെ മൊബൈൽ കടയിലെ ജോലിക്കാരനായ ആലപ്പുഴ അരൂർകുറ്റി താങ്കേരിൽ വീട്ടിൽ ഹിലാലാണ് (37) അറസ്റ്റിലായത്.
ഫോണിലെ വ്യക്തിപരമായ ഫോട്ടോകൾ കൈവശമുണ്ടെന്നും മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. സ്ത്രീകളെ വിളിക്കുകയും പറയുന്ന സ്ഥലത്ത് എത്തിയില്ലെങ്കിൽ ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണിയെന്ന് പൊലീസിന് പരാതി ലഭിച്ചു. തുടർന്ന് െപാലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഹിലാലിെൻറ കലഞ്ഞൂരിലെ താമസസ്ഥലത്ത് പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി ഫോണുകൾ കണ്ടെത്തി. സി.ഐ ജെ. രാജീവ്, എസ്.ഐമാരായ സുബിൻ, ജയിംസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.