പത്തനാപുരം: മാലിന്യ സംസ്ക്കരണ പ്ലാന്റും കാമറയും യാഥാർഥ്യമായില്ല, പിറവന്തൂര്‍ കിഴക്കേ ഭാഗം മാക്കുളത്ത് മാലിന്യനിക്ഷേപം പതിവാകുന്നു. അമിത ദുർഗന്ധവും തെരുവുനായയും കാട്ടുപന്നി ശല്യവും രൂക്ഷവുമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഓണം കഴിഞ്ഞതോടെ പിറവന്തൂർ -പത്തനാപുരം ഗ്രാമപഞ്ചായത്ത് അതിർത്തിയായ മാക്കുളത്ത് മാലിന്യം കുമിഞ്ഞുകൂടിയത് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നു രാത്രിയുടെ മറവിൽ വാഹനങ്ങളിൽ എത്തിച്ചാണ് മാലിന്യം തള്ളുന്നത്. മാക്കുളം-കമുകും ചേരി-പിറവന്തൂർ റോഡിൽ പല സ്ഥലങ്ങളിലായാണ് മാലിന്യം തള്ളുന്നത്.
മാക്കുളം പാവുമ്പ പിറവന്തൂർ പാതയിൽ കിലോമീറ്ററോളം ദൂരത്തിലാണ് റോഡുവശത്ത് അറവ് മാലിന്യങ്ങളും കോഴി വേസ്റ്റും ഹോട്ടൽ മാലിന്യങ്ങളും ഉൾപ്പെടെ ചാക്കുകളിലും കവറുകളിലും കെട്ടിയാണ് തള്ളിയിരിക്കുന്നത്. പച്ചക്കറി, മത്സ്യം, അനധികൃത മാംസശാല, ഇറച്ചി കോഴി കടക്കട മാലിനും എന്നിവയെല്ലാം ഇക്കൂട്ടത്തിൽപെടും. കാട്ടുപന്നിയുടെയും തെരുവുനായകളുടെയും ശല്യം കാരണം കാൽനടയാത്രയും ഇവിടെ ബുദ്ധിമുട്ടാണ്. പന്നിയുടെയും നായകളുടെയും അക്രമണത്തിൽ പരിക്കേറ്റ നിരവധി പേരുണ്ട്.
കാമറ നിരീക്ഷണത്തിലാണെന്ന് ബോർഡ് വച്ചതല്ലാതെ കാമറയോ മാലിന്യ പ്ലാന്റോ സ്ഥാപിക്കുകയോ, മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
പഞ്ചായത്ത് ഓഫിസ് ഉപരോധമടക്കം സമര പരിപാടി സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.