കൊണ്ടോട്ടി: കുടുംബസ്വത്ത് ഭാഗപത്രം ചെയ്യാൻ 60,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ചൈത്രം വീട്ടില്‍ എസ്. സനില്‍ ജോസ് (50), ആധാരമെഴുത്തുകാരന്റെ സഹായിയും ഏജന്റുമായ തേഞ്ഞിപ്പലം മുണ്ടുവളപ്പില്‍ ടി. ബഷീര്‍ (54) എന്നിവരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
രണ്ടാം പ്രതി കൊട്ടപ്പുറത്ത് ആധാരമെഴുത്ത് ഓഫിസ് നടത്തുന്ന സി.കെ. അബ്ദുല്‍ ലത്തീഫിനെ കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് അറിയിച്ചു. കൊട്ടപ്പുറത്തെ ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ ബന്ധുവിന്റെ കൂടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ലത്തീഫെന്നറിഞ്ഞ് ആശുപത്രിയില്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല. മൊബൈല്‍ ഫോണ്‍ ഓഫാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പരാതിക്കാരനായ പുളിക്കല്‍ വലിയപറമ്പ് കുടുക്കില്‍ ഏറുകുഴി ശിഹാബുദ്ദീന്റെ കൈയില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ 40,000 രൂപയുമായാണ് സബ് രജിസ്ട്രാറെ വിജിലന്‍സ് പിടികൂടിയത്. ഓഫിസിലുണ്ടായിരുന്ന ഏജന്റ് ബഷീറിന്റെ കൈയില്‍നിന്ന് ശിഹാബുദ്ദീന്‍ നല്‍കിയ 20,000 രൂപയും പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.