പത്തനംതിട്ട: തൃശൂർ കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ ചിട്ടി ആസ്ഥാനമെന്ന മറ്റൊരു പേരുംകൂടിയുണ്ട് കോന്നിക്ക്. തൃശൂരിൽ വർഷത്തിൽ ഒരു ചിട്ടിസ്ഥാപനം െപാളിക്കുേമ്പാൾ കോന്നിയിൽ ഇതുവരെ പൊളിച്ചത് പത്തോളം ചിട്ടിക്കമ്പനികൾ. നാട്ടിൻപുറത്തെ പാവങ്ങളുടെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
നഷ്ടപ്പെട്ട ആർക്കും നയാപൈസ കിട്ടിയ ചരിത്രമില്ല. പാപ്പർ ഹരജി നൽകി രക്ഷപ്പെട്ടവരുമുണ്ട്. ചിലർ മുങ്ങി. ചിലർ ഒന്നും സംഭവിക്കാത്ത മട്ടിൽ ഇപ്പോഴും നാട്ടിൽ വിലസുന്നുണ്ട്. ക്ലോവർ, യൂനിയൻ, നാഷനൽ, വാലുതുണ്ടിൽ, പുത്തൻപുരയിൽ, ഹൈെലെറ്റ്, നൊച്ചുമണ്ണിൽ ഇങ്ങനെ നിരവധി ബ്ലേഡ് കമ്പനികളാണ് കോന്നിയിൽ പൊളിഞ്ഞത്. സംസ്ഥാനതലത്തിൽ പ്രവർത്തിച്ച് പൊട്ടിയ ചില േബ്ലഡ് കമ്പനികളും കോന്നിയിലുണ്ട്. വ്യക്തിപരമായി ചിട്ടി തട്ടിപ്പ് നടത്തിയവരുമുണ്ട്.
പ്രവാസികൾ, വീടുെവക്കാൻ കരുതിവെച്ചവർ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഭാവിയിലെ ആവശ്യങ്ങൾക്ക് നിക്ഷേപിച്ചവർ തുടങ്ങിയവരാണ് പലരും. പല വ്യാജ അനുമതിപത്രങ്ങളും നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിച്ചാണ് വിശ്വസ്തത പിടിച്ചുപറ്റുന്നത്. അന്തർ സംസ്ഥാനങ്ങളിലെ രജിസ്ട്രേഷനാണ് പലരും കാണിക്കുന്നത്.
റിയൽ എസ്റ്റേറ്റ് മാഫിയയായിരുന്നു പോപ്പുലറിലെ നിക്ഷേപകരിൽ അധികവും. വസ്തുകൈമാറ്റത്തിൽ വലിയരീതിയിൽ നികുതിവെട്ടിപ്പും നടത്തിയിട്ടുണ്ട്.ഭയം കാരണം കള്ളപ്പണക്കാരിൽ ആരും പരാതിയുമായി മുന്നോട്ടുവന്നിട്ടില്ല. സമീപ നാളുകളിൽ കോന്നിയിൽ കോടിക്കണക്കിന് രൂപയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടന്നിട്ടുണ്ട്. പോപ്പുലർ കമ്പനിയും വൻ തുക നൽകി കോന്നിയിൽ വസ്തു വാങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.