പത്തനംതിട്ട: കൈവശക്കാർക്ക് നൽകിയത് വനഭൂമിയാണെന്ന വനം വകുപ്പിെൻറ റിപ്പോർട്ടിനെത്തുടർന്ന് പട്ടയങ്ങൾ റദ്ദാക്കിയത് വിവാദത്തിലേക്ക്. വിവിധ രാഷ്ട്രീയ കക്ഷികളും കർഷകരും പട്ടയം നൽകണമെന്ന ആവശ്യം ഉയർത്തുന്നതിനിടെയാണ് നൽകിയതും വിതരണത്തിന് തയാറാക്കിയതുമായ പട്ടയങ്ങൾ ഒന്നര വർഷത്തിനുശേഷം റദ്ദാക്കിയത്. ഇതിെനതിരെ സമരം നടത്തുമെന്ന് അടൂർ പ്രകാശ് എം.എൽ.എ പ്രഖ്യാപിച്ചിട്ടുമുണ്ട്. കോന്നി ഭൂമിപതിവ് തഹസിൽദാർ നൽകിയ പട്ടയങ്ങൾ തഹസിൽദാറാണ് റദ്ദാക്കിയത്. 2016 ഫെബ്രുവരി 27ലെ സർക്കാർ ഉത്തരവനുസരിച്ചായിരുന്നു വിതരണം. പട്ടയം നൽകാൻ കലക്ടറെയാണ് ചുമതലപ്പെടുത്തിയത്. കലക്ടർ ഭൂമിപതിവ് തഹസിൽദാറെ അധികാരപ്പെടുത്തി. സർക്കാർ ഉത്തരവ് പ്രകാരം നൽകിയ പട്ടയം തഹസിൽദാർക്ക് റദ്ദാക്കാൻ കഴിയില്ലെന്ന് പറയുന്നു. പട്ടയം റദ്ദാക്കിയെങ്കിലും ഭൂമി ഏറ്റെടുക്കാനും കഴിയില്ല.
സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ, കോന്നിതാഴം, അരുവാപ്പുലം, കലഞ്ഞൂർ വില്ലേജുകളിലെ 1843 പട്ടയങ്ങളാണ് റദ്ദാക്കിയത്. പതിറ്റാണ്ടുകളായി താമസിക്കുന്നവരാണിത്. 4216 പേർക്ക് നൽകാനാണ് സർക്കാർ ഉത്തരവ്. പട്ടയം അനുവദിച്ച എല്ലാ ഭൂമിയും വനം വകുപ്പിേൻതാണെന്നാണ് രേഖകളിൽ കാണുന്നതെന്നും അതിനാലാണ് റദ്ദാക്കുന്നതെന്നുമാണ് വിശദീകരണം. കേന്ദ്രസർക്കാറിെൻറ അനുമതിയില്ലാതെ പതിച്ചു നൽകാൻ കഴിയിെല്ലന്ന് 2015 ഡിസംബർ രണ്ടിന് റാന്നി ഡി.എഫ്.ഒ കോന്നി തഹസിൽദാർക്ക് മറുപടി നൽകിയിരുെന്നന്നും പറയുന്നു.
എന്നാൽ, 1977 ജനുവരി ഒന്നിനുമുമ്പ് ഭൂമിയിൽ പ്രവേശിച്ചവർക്കാണ് പട്ടയം നൽകിയതെന്നും ഇതിന് കേന്ദ്രാനുമതിയുണ്ടെന്നും അന്നത്തെ റവന്യൂ മന്ത്രിയും സ്ഥലം എം.എൽ.എയുമായ അടൂർ പ്രകാശ് അവകാശപ്പെടുന്നു. പട്ടയം നൽകാൻ 1993 മാർച്ചിൽ കേന്ദ്രസർക്കാർ അനുമതി നൽകിയ 28588.159 ഹെക്ടറിൽ കോന്നി വനം ഡിവിഷനിലെ 60 ഹെക്ടർ ഉൾപ്പെട്ടിട്ടുണ്ട്. 1955 ഒക്ടോബർ ഒന്നിലെ ഉത്തരവ് പ്രകാരം അന്നത്തെ കോന്നിതാഴം വില്ലേജിലെ 339.1659 ഹെക്ടർ ഡിറിസർവ് ചെയ്ത് റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.