കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ല; ഉണ്ണിത്താൻ

തിരുവനന്തപുരം: ഉപതെരഞ്ഞെട​ുപ്പിൽ കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിച്ച ില്ലെന്ന്​ എം.പി രാജ്​മോഹൻ ഉണ്ണിത്താൻ. തെരഞ്ഞെടുപ്പിൽ ചില നേതാക്കള്‍ നല്‍കിയത് തെറ്റായ സന്ദേശമാണ്. വട്ടിയൂർ ക്കാവ്,​ കോന്നി മണ്ഡലങ്ങൾ കൈവിട്ടതിന്​ പിന്നിൽ എത്ര ഉന്നതനായാലും പാര്‍ട്ടി അന്വേഷിച്ച് നടപടി എടുക്കണമെന്നും രാജ്​മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഉത്തരം താങ്ങുന്ന പല്ലികളെപ്പോലെയാണ് ചില നേതാക്കളെന്നും അവരുള്ളതുകൊണ്ടാണ് പാര്‍ട്ടി നിലനില്‍ക്കുന്നതെന്ന വിചാരം തെറ്റാണെന്നും ഉണ്ണിത്താന്‍ വിമർശിച്ചു.

പ്രചാരണത്തില്‍ വട്ടിയൂർക്കാവിലെ യു.ഡി.എഫ്​ സ്ഥാനാർഥി മോഹന്‍കുമാറിന്‍റെ ഗുണങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെന്ന് ശശി തരൂർ എം.പിയും പ്രതികരിച്ചു.

Tags:    
News Summary - Konni, Vattiyoorkav Congress failure - Rajmohan Unnithan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.