കോഴിക്കോട്: റോയി ജീവിച്ചിരുന്ന കാലത്തുതന്നെ ജോളിയും അവർക്ക് സയനൈഡ് കൈമാറിയതിന് അറസ്റ്റിലായ അമ്മാവെൻറ മകൻ മാത്യുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്ന് കുടുംബാംഗങ്ങൾ നൽകിയ സൂചനയെ തുടർന്ന് അേന്വഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ടോം തോമസിെൻറ സഹോദരൻ ഡൊമിനിക്കിെൻറ മകൻ സുനീഷ് അപകടത്തിൽ മരിച്ചശേഷം വീട്ടുകാർ കണ്ടെത്തിയ ഡയറിയിൽ സുനീഷ് ലക്ഷങ്ങളുടെ ബാധ്യതയിൽ കുടുങ്ങിയെന്ന പരാമർശം കണ്ടെത്തിയിരുന്നു. മാത്യുവും ജോളിയും ഈ വീട്ടിൽ മിക്കപ്പോഴും എത്താറുണ്ടെന്ന് സുനീഷിെൻറ മാതാവ് എൽസമ്മ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ജോളിയും മാത്യുവും സുനീഷുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്.
ജോളിയും മാത്യുവും തമ്മിലെ സാമ്പത്തിക ഇടപാടുകളിൽ റോയിക്കും പങ്കുണ്ടെന്നതിെൻറ സൂചന ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ ചിലർക്ക് ഇവർ പലിശക്ക് പണം നൽകിയതായി കുടുംബാംഗങ്ങൾ പറയുന്നു. റോയിയുടെ കുടുംബവിഹിതമായി മരിക്കുംമുമ്പ് ടോം തോമസ് ജോളിയുടെ പേരിൽ നിക്ഷേപിച്ച 16 ലക്ഷത്തോളം രൂപ എങ്ങനെയാണ് ചെലവഴിച്ചതെന്ന് കണ്ടെത്താനും ശ്രമമുണ്ട്. ഈ ഇടപാടുകളിലെല്ലാം മാത്യുവിനും പങ്കുള്ളതായാണ് സൂചന.
ജോളി-മാത്യു സാമ്പത്തിക ഇടപാടുകൾ മുറുകിയതോടെ റോയി പടിക്ക് പുറത്തായി. തുടർന്ന് റോയി സ്വന്തം നിലയിൽ ചില സാമ്പത്തിക ഇടപാടുകൾ നടത്തി. അങ്ങനെയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നത്. ഇതിനിടെ റോയി നടത്തിയ എൻജിൻ ഓയിൽ വ്യാപാരവും ഷെയറായി തുടങ്ങിയ റെഡിമെയ്ഡ് കടയും നഷ്ടത്തെ തുടർന്ന് പൂട്ടിയിരുന്നു. ഇക്കാലത്ത് റോയി മാത്യുവുമായി അകലുകയും ചെയ്തു. ജോളി എൻ.ഐ.ടിയിൽ പോകുന്ന കാലത്ത് തനിക്ക് അവിടെ സ്ഥലമുണ്ടെന്ന് റോയി പലരോടും പറഞ്ഞിരുന്നു. ജോളിക്ക് ജോലി അവിടെയായതിനാൽ അവിടെ വീടുവെക്കാനാണ് ഉദ്ദേശ്യമെന്നും റോയി പലരോടും പറഞ്ഞിരുന്നു. എന്നാൽ, റോയിയുടെ മരണശേഷം എൻ.ഐ.ടിയിലെ സ്ഥലത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ജോളി പറഞ്ഞതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
റോയി നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൂടത്തായിയിലെ ചില സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു. അതിൽ നാട്ടുകാരായ ചിലർക്ക് പങ്കാളിത്തമുണ്ടായിരുന്നെന്ന അടക്കംപറച്ചിലുകൾ ഇപ്പോൾ സജീവമായുണ്ട്. ഇതുസംബന്ധിച്ച് ജോളിയിൽനിന്ന് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ജോളിയുമായി ചില സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് സംശയമുള്ള കൂടത്തായി, താമരശ്ശേരി പ്രദേശത്തെ ചിലരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.