കൂത്താട്ടുകുളം: കൂത്താട്ടുകുളം ഇലഞ്ഞിയിലെ വാടക വീട്ടിൽ നിന്ന് കള്ളനോട്ടുമായി അഞ്ചു പേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് ഇന്‍റലിജൻസ് നടത്തിയ റെയ്ഡിലാണ് നോട്ടുകളും പ്രതികളും പിടിയിലായത്. ലോക്കൽ പൊലീസ് അറിയാതെയായിരുന്നു ഐ.ബി നീക്കം. പുത്തൻകുരിശ് ഡി.വൈ.എസ്.പി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം പച്ചക്കറി കടയിൽ കള്ളനോട്ട് കിട്ടിയ വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതോടെയാണ് സംഘം പിടിയിലായത്. ഒമ്പത് മാസത്തിലേറെയായി ഇവിടെ കള്ളനോട്ട് നിർമ്മാണം നടന്നു വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നതത്. സീരിയൽ നിർമാണത്തിന് എന്ന പേരിൽ പൈങ്കുറ്റിയിൽ വീട് വാടകക്ക് എടുത്താണ് ആറംഗ സംഘം കള്ളനോട്ട് അടിക്കുന്നതിന് സൗകര്യം ഒരുക്കിയത്.
ഇന്ന് രാവിലെ എൻഫോസ്മെന്റ്ിന്റെയും ഇന്‍റലിജൻസ് ബ്യൂറോയുടെയും നേതൃത്വത്തിൽ റെയ്ഡ് നടന്നു. പുത്തൻകുരിശ് ഡി.വൈ.എസ്.പി ജി. അജയനാഥ്, കൂത്താട്ടുകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ മോഹൻദാസ്, പിറവം സ്റ്റേഷൻ ഹൗസ് ഓഫീസർ സാംസൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.