ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ കൊപ്പര ബിജുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതി മണത്തല പരപ്പിൽ താഴം പള്ളിപറമ്പിൽ വീട്ടിൽ അനീഷിനെ സ്ഥലത്തെത്തിച്ച് നടത്തിയ തെരച്ചിലിലാണ് ആയുധം കണ്ടെടുത്തത്. ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.
പരപ്പിൽത്താഴത്തെ മീൻ വളർത്തൽ കേന്ദ്രത്തിന് സമീപത്ത് നിന്നാണ് ബിജുവിനെ ആക്രമിക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തത്. കൃത്യം നടത്തിയ ശേഷം കത്തി ഈ ഭാഗത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പ് വലയിൽ തട്ടി സമീപത്തെ വെള്ളക്കെട്ടിൽ തെറിച്ചിരിക്കുമെന്ന് കരുതി അവിടെ ഏറെ നേരം തെരച്ചിൽ നടത്തി. പിന്നീട് പുല്ലിനിടയിൽ നിന്നാണ് കത്തി കണ്ടെടുത്തത്.
കേസിൽ അനീഷിനെ കൂടാതെ മണത്തല മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നിവരും പിടിയിലായിരുന്നു.
കഴിഞ്ഞ 31ന് വൈകീട്ട് നാലരയോടെയാണ് മണത്തല ചാപ്പറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രന്‍റെ മകൻ ബിജു (40) കുത്തേറ്റ് മരിച്ചത്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.