കോട്ടയം: ലോക്സഭ സ്ഥാനാർഥിയെ തീരുമാനിച്ചത് പ്രവർത്തകരുടെ വികാരം മാനിച്ചാണെന്നും പി.ജെ. ജോസഫ് ഈ വികാരം ഉൾക് കൊള്ളുമെന്നും കെ.എം. മാണി. സ്ഥാനാർഥി ചർച്ച നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ താൻ പറഞ്ഞിരുന്നു, പാർട്ടി ന േതാക്കളുമായി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന്. അതനുസരിച്ചാണ് അവരുടെ അഭിപ്രായം കേട്ടതെന്നും മാണി പറഞ്ഞു.
താൻ ക്ഷണിക്കാതെ തന്നെയാണ് പാലായിലെ വീട്ടിൽ പാർലമെൻറ് മണ്ഡലത്തിലെയും ജില്ലയിലെയും നേതാക്കളെത്തിയത്. അവരോട് താൻ ധർമസങ്കടത്തിലാണെന്നും നിങ്ങൾ സഹായിക്കണമെന്നും പറഞ്ഞു. മണ്ഡലത്തിൽനിന്നുള്ള ആൾ സ്ഥാനാർഥിയാകണമെന്നും പുറത്തുനിന്നുള്ളവരെ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്നും അങ്ങനെ വന്നാൽ തങ്ങൾ പാർട്ടി വിട്ടുപോവുമെന്നുമായിരുന്നു നേതാക്കൾ കർശന നിലപാടെടുത്തത്.
അപ്പോഴും താൻ അവരെ സമാശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. നിയോജകമണ്ഡലമോ ജില്ലയോ നോക്കിയല്ല, പ്രവർത്തകരുടെ വികാരം മാനിച്ചാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. നേതാക്കൾ പ്രവർത്തിക്കേണ്ടതും അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോമസ് ചാഴിക്കാടൻ പ്രവർത്തകർ അംഗീകരിക്കുന്ന സ്ഥാനാർഥിയാണ്. പി.ജെ. ജോസഫും മോൻസ് ജോസഫുമായും താൻ സംസാരിച്ചു. എല്ലാ വിഷയങ്ങളും ഭംഗിയായും സുഗമമായും നീതിനിഷ്ഠമായും പരിഹരിക്കും. കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കുമെന്ന പി.ജെ. ജോസഫിെൻറ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയ മാധ്യമപ്രവർത്തകരോട് കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.