കോട്ടയം നഗരത്തിൽ ഇന്ന്​ ഗതാഗത ക്രമീകരണം

  • എം.​സി റോ​ഡി​ലൂ​ടെ നാ​ട്ട​കം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ സി​മ​ന്‍റ്​ ക​വ​ല​യി​ല്‍നി​ന്ന്​ ഇ​ട​തു തി​രി​ഞ്ഞ് പാ​റേ​ച്ചാ​ല്‍ ബൈ​പാ​സ്, തി​രു​വാ​തു​ക്ക​ല്‍, കു​രി​ശു​പ​ള്ളി, അ​റു​ത്തൂ​ട്ടി ജ​ങ്​​ഷ​നി​ലെ​ത്തി വ​ല​തു തി​രി​ഞ്ഞ് ചാ​ലു​കു​ന്ന് ജ​ങ്​​ഷ​നി​ലെ​ത്തി മെ​ഡി​ക്ക​ല്‍കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക. കു​മ​ര​കം ഭാ​ഗ​ത്തേ​ക്കു​പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ തി​രു​വാ​തു​ക്ക​ല്‍, അ​റു​ത്തൂ​ട്ടി​വ​ഴി പോ​കു​ക.
  • എം.​സി റോ​ഡി​ലൂ​ടെ വ​രു​ന്ന കി​ഴ​ക്കോ​ട്ടു​പോ​കേ​ണ്ട ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ മ​ണി​പ്പു​ഴ​യി​ൽ​നി​ന്ന്​ വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് ബൈ​പാ​സ്, ഈ​ര​യി​ല്‍ക്ക​ട​വ് വ​ഴി മ​നോ​ര​മ ജ​ങ്​​ഷ​നി​ലെ​ത്തി കി​ഴ​ക്കോ​ട്ടു​പോ​വു​ക. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ മ​ണി​പ്പു​ഴ ജ​ങ്​​ഷ​നി​ല്‍ നി​ന്നു തി​രി​ഞ്ഞ് ക​ടു​വാ​ക്കു​ളം, കൊ​ല്ലാ​ടു​വ​ഴി ക​ഞ്ഞി​ക്കു​ഴി​യി​ലെ​ത്തി പോ​കു​ക.
  • നാ​ഗ​മ്പ​ടം പാ​ല​ത്തി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സി​യേ​ഴ്സ് ജ​ങ്​​ഷ​ന്‍, നാ​ഗ​മ്പ​ടം ബ​സ്​​സ്റ്റാ​ൻ​ഡ്, റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍, ലോ​ഗോ​സ് വ​ഴി ച​ന്ത​ക്ക​വ​ല​യി​ലെ​ത്തി മാ​ര്‍ക്ക​റ്റ് വ​ഴി എം.​എ​ൽ. റോ​ഡ്​ വ​ഴി കോ​ടി​മ​ത ഭാ​ഗ​ത്തേ​ക്കു പോ​കു​ക.
  • കു​മ​ര​കം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബേ​ക്ക​ര്‍ ജ​ങ്​​ഷ​നി​ലെ​ത്തി സി​യേ​ഴ്സ് ജ​ങ്​​ഷ​ന്‍വ​ഴി വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് ബ​സ് സ്റ്റാ​ന്‍ഡി​ലേ​ക്ക് പോ​കു​ക.
  • നാ​ഗ​മ്പ​ടം സ്റ്റാ​ൻ​ഡി​ല്‍നി​ന്ന്​ കാ​രാ​പ്പു​ഴ, തി​രു​വാ​തു​ക്ക​ല്‍, ഇ​ല്ലി​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ബ​സു​ക​ള്‍ ബേ​ക്ക​ര്‍ ജ​ങ്​​ഷ​നി​ലെ​ത്തി അ​റു​ത്തൂ​ട്ടി​വ​ഴി തി​രു​വാ​തു​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്കു​പോ​കു​ക.
  • കെ.​കെ റോ​ഡി​ലൂ​ടെ വ​രു​ന്ന ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​പോ​കേ​ണ്ട വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ഞ്ഞി​ക്കു​ഴി ,ദേ​വ​ലോ​കം, ക​ടു​വാ​ക്കു​ളം വ​ഴി​യും പ്രൈ​വ​റ്റ് ബ​സു​ക​ള്‍ ക​ല​ക്ട​റേ​റ്റ്, ലോ​ഗോ​സ്, ശാ​സ്ത്രി റോ​ഡ്, കു​ര്യ​ന്‍ ഉ​തു​പ്പു റോ​ഡു​വ​ഴി നാ​ഗ​മ്പ​ടം ബ​സ്​​സ്റ്റാ​ന്‍ഡി​ലേ​ക്ക് പോ​ക​ണം.

വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യേ​ണ്ട സ്ഥ​ല​ങ്ങ​ള്‍

  • തി​രു​ന​ക്ക​ര അ​മ്പ​ലം മൈ​താ​നം (സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്രം)
  • തി​രു​ന​ക്ക​ര പ​ഴ​യ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ മൈ​താ​നം (കാ​ര്‍, ചെ​റു വാ​ഹ​ന​ങ്ങ​ള്‍)
  • സി.​എം.​എ​സ് കോ​ള​ജ് റോ​ഡ്‌ (കാ​ര്‍, ചെ​റു വാ​ഹ​ന​ങ്ങ​ള്‍)
  • തി​രു​ന​ക്ക​ര ബ​സ്​ സ്​​റ്റാ​ൻ​ഡ്​ (കാ​ര്‍, ചെ​റു വാ​ഹ​ന​ങ്ങ​ള്‍)
  • ജെ​റു​സ​ലേം ച​ര്‍ച്ച് മൈ​താ​നം, ജി​ല്ല ആ​​ശു​പ​ത്രി​ക്കു എ​തി​ർ​വ​ശം (​കാ​ര്‍ മു​ത​ലാ​യ ചെ​റു വാ​ഹ​ന​ങ്ങ​ള്‍)
  • കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡ്‌ (ബ​സ്‌ മു​ത​ലാ​യ​വ)
  • ഈ​ര​യി​ല്‍ക്ക​ട​വ് ബൈ​പാ​സ് (ബ​സ്‌ മു​ത​ലാ​യ​വ)
  • സ്കൂളുകൾക്ക് ഇന്ന്​ ഉച്ചക്കുശേഷം അവധി

    കോ​ട്ട​യം: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര, പൊ​തു​ദ​ർ​ശ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി​ല്ല​യി​ൽ പൊ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​വ​ധി.സ്കൂളുകൾക്ക് ഇന്ന്​ ഉച്ചക്കുശേഷം അവധി

    കോ​ട്ട​യം: ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര, പൊ​തു​ദ​ർ​ശ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജി​ല്ല​യി​ൽ പൊ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​വ​ധി.

Tags:    
News Summary - Kottayam city Transportation arrangements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.