കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കി. വിജയപുരം ചെമ്പോല മുകളേൽ വീട്ടിൽ ശ്യാം ശങ്കറിനെയാണ് (26) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ പാലാ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ മോഷണം, കഞ്ചാവ് വിൽപന കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.