അതിഥി തൊഴിലാളികൾ സംഘടിച്ചതിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന്​ കോട്ടയം എസ്​.പി

കോട്ടയം: പായിപ്പാട്​ അതിഥി തൊഴിലാളികൾ സംഘടിച്ചതിൽ ബാഹ്യ ഇടപെടൽ നടന്നുവെന്ന്​ കോട്ടയം എസ്​.പി. പ്രതിഷേധം പ ്രഥമദൃഷ്​ട്യാ ആസൂത്രിതമാണെന്നാണ്​ മനസിലാക്കുന്നത്​. നിയന്ത്രണങ്ങൾ ലംഘിച്ച്​ കൂട്ടം കൂടിയതിന്​ തൊഴിലാളികൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട്​ അതിഥി തൊഴിലാളികളെ ചോദ്യം ചെയ്യുന്നുണ്ട്​. ഇവരുടെ ഫോണുകൾ ഉൾപ്പടെ പരിശോധിച്ച്​ വരികയാണ്. ഇതിന്​ ശേഷമാവും തുടർനടപടികൾ സ്വീകരിക്കുകയെന്നും കോട്ടയം എസ്​.പി പറഞ്ഞു. ചോദ്യം ചെയ്യലി​​െൻറ അടിസ്ഥാനത്തിൽ ഒരാൾ കസ്​റ്റഡിയി​ലുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

സ്വദേശത്തേക്ക്​ മടങ്ങാൻ സൗകര്യമൊരുക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു അതിഥി തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികൾ പായിപ്പാട്ട്​ റോഡ്​ ഉപരോധിക്കുകയും ചെയ്​തിരുന്നു. ക്യാമ്പുകളിൽ സംഭരിച്ചിരുന്ന വെള്ളവും ഭക്ഷ്യവസ്​തുക്കളും തീർന്നതും പ്രതിഷേധത്തിന്​ കാരണമായിരുന്നു. കലക്​ടറും ജില്ല പൊലീസ്​ മേധാവിയും സംസാരിച്ചതിന്​ ഒടുവിലാണ്​ നാലുമണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്ക്​ അറുതിയായത്​.

Tags:    
News Summary - Kottayam migrant issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.