കോട്ടയം: പൊലീസുകാരനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനൻ ( 52 ) ആണ് മരിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്തുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസുകാരനാണ്. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബവുമായി പിണങ്ങി ഒറ്റക്ക് താമസിക്കുകയായിരുന്നു മധുസൂദനൻ. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.