കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലെ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുംചേരിയെ സഭയിൽനിന്ന് പുറത്താക്കി. മാർപാപ്പയുടെ നടപടി മാനന്തവാടി രൂപതയാണ് അറിയിച്ചത്.
വൈദിക പദവിയിൽനിന്ന് നേരത്തെ തന്നെ റോബിൻ വടക്കുംചേരിയെ സസ്പെൻഡ് ചെയ്തിരുന്നു. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും ഐ.ജെ.എം.എച്ച്.എസ്.എസ് ലോക്കൽ മാനേജറുമായിരുന്നു വയനാട് നടവയൽ സ്വദേശിയായ റോബിൻ വടക്കുംചേരി (റോബിൻ മാത്യു).
പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26നാണ് സംഭവം പുറംലോകമറിഞ്ഞത്. കേസിൽ റോബിന് 20 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും തലശ്ശേരി പോക്സോ പ്രത്യേക കോടതി വിധിച്ചിരുന്നു. കേസിലെ മറ്റ് ആറു പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.