തലശ്ശേരി: കൊട്ടിയൂരിൽ വൈദികൻ പ്ലസ് വൺ വിദ്യാർഥിനിെയ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ബി.എസ്.എൻ.എൽ നോഡൽ ഒാഫിസറെ ബുധനാഴ്ച വിസ്തരിച്ചു. ഹൈദരാബാദിലെ ബി.എസ്.എൻ.എൽ നോഡൽ ഒാഫിസർ സത്യമൂർത്തിയെയാണ് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ വിസ്തരിച്ചത്. കേസിലെ പ്രതികൾ നടത്തിയ ഗൂഢാലോചനയും ഫോൺവിളികളും സംബന്ധിച്ച തെളിവ് ശേഖരിക്കുന്നതിെൻറ ഭാഗമായാണ് ഇദ്ദേഹത്തെ വിസ്തരിച്ചത്.
അടുത്തമാസം ആറിന് ഹാജരാകാൻ കൊച്ചിയിലെ െഎഡിയ നോഡൽ ഒാഫിസർക്ക് സമൻസ് അയക്കാനും കോടതി ബുധനാഴ്ച നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രോസിക്യൂട്ടർമാരായ സി.കെ. രാമചന്ദ്രൻ, ബീന കാളിയത്ത് എന്നിവർ ഹാജരായി. പെൺകുട്ടിെയ പീഡിപ്പിച്ച ഫാ. റോബിൻ വടക്കുഞ്ചേരിയാണ് കേസിലെ ഒന്നാംപ്രതി. ആകെ ഏഴുപ്രതികളാണ് കേസിൽ വിചാരണ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.