തലശ്ശേരി: കൊട്ടിയൂർ പീഡനക്കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ കോടതി ആവശ്യപ്പെട് ട വിശദീകരണം അഭിഭാഷകൻ മുഖേന വ്യാഴാഴ്ച സമർപ്പിച്ചു. കേസ് ഏപ്രിൽ രണ്ടിന് വീണ്ടും പരി ഗണിക്കും.
ഇൗ കേസിൽ നേരത്തെ നടന്ന സാക്ഷിവിസ്താരത്തിനിടയിൽ പ്രതി ഫാ. റോബിൻ വടക്കുഞ്ചേരിെയ രക്ഷിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ ബോധപൂർവം മൊഴി മാറ്റിയതായി കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് മാതാപിതാക്കൾ നേരിട്ട് ഹാജരായി മൊഴിമാറ്റിയതിന് വിശദീകരണം ബോധിപ്പിക്കാൻ പോക്സോ കോടതി ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടിരുന്നത്.
പ്രതി ഫാ. റോബിൻ വടക്കുഞ്ചേരിെയ 20 വർഷം കഠിനതടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് 15ന് ഹാജരാകാനായിരുന്നു കോടതി െപൺകുട്ടിയുടെ മാതാപിതാക്കൾക്ക് നോട്ടീസ് അയച്ചത്. 15ന് ഇവർ ഹാജരായില്ല. സമയം വേണമെന്നാവശ്യപ്പെട്ട് അന്ന് അഭിഭാഷകൻ മുഖേന കോടതിയിൽ ഹരജി നൽകുകയായിരുന്നു. തുടർന്ന് കേസ് 28ലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.