തലശ്ശേരി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബിൻ വടക്കുഞ്ചേരിയുടെ റിമാൻഡ് ജൂൺ 14വരെ നീട്ടി.
കണ്ണൂർ സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന, കേസിലെ ഒന്നാം പ്രതിയായ ഫാ. റോബിൻ വടക്കുഞ്ചേരിയുടെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
ഇതേത്തുടർന്നാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) റിമാൻഡ് വീണ്ടും നീട്ടിയത്.
ഫാ. റോബിൻ വടക്കുഞ്ചേരി ഉൾപ്പെടെ കേസിൽ ആകെ 10 പ്രതികളാണുള്ളത്. ഇതിൽ ഒമ്പത് പ്രതികൾക്കും ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും ചൊവ്വാഴ്ച കോടതിയിൽ വിളിച്ചുവരുത്തിയിരുന്നു. കോടതിയിൽ ഹാജരായ ഇവരെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.