കോഴിക്കോട് ബി.ജെ.പി പ്രവർത്തകന്‍റെ കടക്ക് തീയിട്ടു

കോഴിക്കോട്: കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പ് മുണ്ടക്കൽ ചെമ്പകശേരിയിലെ ആണോറമീത്തലിൽ മനുവിന്‍റെ പലചരക്ക് കടക്ക് സാമൂഹ്യവിരുദ്ധർ തീവെച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് കട കത്തുന്നത് കണ്ടത്. എട്ടു മാസം മുമ്പാണ് ബി.ജെ.പി പ്രവർത്തകൻ കൂടിയായ മനു കട ആരംഭിച്ചത്. മാതാപിതാക്കളും ഭാര്യയും കുട്ടികൾക്കുമൊപ്പം ചെറിയ വീട്ടിലാണ് മനുവിന്‍റെ താമസം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Tags:    
News Summary - kozhikod store bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.