കോഴിക്കോട്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ ഗൾഫിൽ നിന്നെത്തിയ രണ്ടുപേർക്ക്​

കോഴിക്കോട്:  ജില്ലയിൽ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ ഗൾഫിൽ നിന്നെത്തിയ രണ്ടുപേര്‍ക്ക്. മെയ് ഏഴിന്​ ദുബൈയില്‍ നിന്ന് വന്ന നാദാപുരം പാറക്കടവ് സ്വദേശിയായ 78 കാരനും 13ന് കുവൈത്തില്‍ നിന്നെത്തിയ ഓര്‍ക്കാട്ടേരിയിൽ നിന്നുള്ള 23 കാരിക്കുമാണ്​ രോഗം ബാധിച്ചത്​. 

പാറക്കടവ് സ്വദേശി എന്‍.ഐ.ടി ഹോസ്​റ്റലിലെയും ഓർക്കാ​ട്ടേരി സ്വദേശിനി ഓമശ്ശേരി നഴ്‌സിങ് ഹോസ്​റ്റലിലെയും കോവിഡ് പരിചരണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരെ യഥാക്രമം ഈ മാസം 16 നും 15 നുമാണ്​ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇരുവരുടെയും നില തൃപ്തികരമാണ്.

നിലവില്‍ ഒമ്പത്​ കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസർകോട്​ സ്വദേശിയുമാണ് കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

Tags:    
News Summary - Kozhikode Covid 19 Patients Came From Gulf countries -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.