കോഴിക്കോട്: ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങിയിരുന്ന നിരാലംബരെ അഭയകേന്ദ്രങ്ങളിലേക്ക് മാ റ്റുന്ന നടപടികൾ ആരംഭിച്ചു. ബുധനാഴ്ച 235 പേരെയാണ് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഇവരുടെ വൈദ്യപരിശോധനക ്കുശേഷം കോഴിക്കോട് നഗരത്തിലെ ഫിസിക്കൽ എജുക്കേഷൻ കോളജ് ഹോസ്റ്റലിലേക്കും പട്ടികജാതി വകുപ്പ് പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്കും ഗവ. യൂത്ത് ഹോസ്റ്റലിലേക്കുമാണ് മാറ്റിയത്. ഇതോടെ ആകെ 450 പേരെ ജില്ലയിൽ പുനരധിവസിപ്പിച്ചതായി ജില്ല കലക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്നതിൻെറ ഭാഗമായാണ് നടപടി. കോഴിക്കോട് ഇതുവരെ അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തെരുവോരത്ത് കഴിയുന്നവർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.