കോഴിക്കോട്: കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി രോഗമുക്തി നേടി. തിങ്കളാഴ്ച ജില്ലയിൽ പുതിയ പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 66 കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 32 പേര് രോഗമുക്തരാകുകയും 55 കാരിയായ മാവൂര്‍ സ്വദേശിനി മരിക്കുകയും ചെയ്തതോടെ 33 പേരാണ് ചികിത്സയില്‍ തുടരുന്നത്.
ഇതില്‍ 11 പേര് മെഡിക്കല്‍ കോളജിലും 18 പേര് ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ് സെൻററായ കോഴിക്കോട്ടെ ലക്ഷദ്വീപ് െഗസ്റ്റ് ഹൗസിലും മൂന്നു പേര് കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളജിലുമാണുള്ളത്. മെഡിക്കല്‍ കോളജിലെ നാല് പോസിറ്റിവ് കേസുകള്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെൻറ സെൻററിലേക്ക് മാറ്റിയതിനാല്‍ ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് എഫ്.എല്‍.ടി.സിയിലാണ്.
ഇതുകൂടാതെ മൂന്നു കാസർകോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര് കാന്‍സര്‍ സെൻററിലും ചികിത്സയിലുണ്ട്. കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന ആറുപേരെ ചികിത്സക്കായി തിങ്കളാഴ്ച മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിങ്കളാഴ്ച 65 സ്രവ സാമ്പിള്‍ പരിശോധനക്കയച്ചു. ആകെ 5058 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4915 എണ്ണത്തിെൻറ ഫലം ലഭിച്ചു. ഇതില്‍ 4827 എണ്ണം നെഗറ്റിവാണ്. 143 പേരുടെ പരിശോധന ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.
2474 പ്രവാസികള്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ പുതുതായി വന്ന 454 പേര് ഉള്‍പ്പെടെ 7788 പേര് കോവിഡ് നിരീക്ഷണത്തിലുള്ളതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഇതുവരെ 30,816 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. തിങ്കളാഴ്ച പുതുതായി വന്ന 18 പേര് ഉള്‍പ്പെടെ 110 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 80 പേര് മെഡിക്കല്‍ കോളജിലും 30 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗെസ്റ്റ്ഹൗസിലുമാണ്. 22 പേര് ഡിസ്ചാര്‍ജ് ആയി.
തിങ്കളാഴ്ച വന്ന 223 പേര് ഉള്‍പ്പെടെ ആകെ 2474 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 597 പേര് ജില്ല ഭരണകൂടത്തിെൻറ കോവിഡ് കെയര്‍ സെൻററുകളിലും 1849 പേര് വീടുകളിലും 28 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 129 പേര് ഗര്‍ഭിണികളാണ്. മാനസിക സംഘര്‍ഷം കുറക്കുന്നതിനായി മെൻറല്‍ ഹെല്‍ത്ത് ഹെല്പ് ലൈനിലൂടെ നാല് പേര്‍ക്ക് കൗണ്‍സലിങ് നല്കി. 327 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിെൻറ ഭാഗമായി ഫോണിലൂടെ സേവനം നല്കി. 2444 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7062 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി.
വളൻറിയര്‍മാരെ ആവശ്യമുണ്ട്
കോഴിക്കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിലുള്ള നിരീക്ഷണ കേന്ദ്രങ്ങളില്‍ (കോവിഡ് കെയര്‍ സെൻററുകളില്‍) സന്നദ്ധ സേവനത്തിനായി വളൻറിയര്‍മാരെ ആവശ്യമുണ്ട്. തുടര്‍ച്ചയായി 14 ദിവസത്തെ സേവനത്തിന് താല്പര്യമുള്ള വ്യക്തികള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലോ (https://covid19jagratha.kerala.nic.in/home/addVolunteer) സന്നദ്ധം പോര്‍ട്ടലിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് കലക്ടര്‍ സാംബശിവറാവു അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത വളൻറിയര്‍മാര്‍ സേവനം നല്കാന് സന്നദ്ധരാണെങ്കില്‍ https://forms.gle/UMnyfATWzvaaBY2r8 എന്ന ലിങ്കില്‍ സന്ദര്‍ശിച്ച് ഗൂഗ്ള്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.