Representative Image

കോഴിക്കോട്ട് പൊള്ള​േലറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു

കോഴിക്കോട്​: നാദാപുരത്ത്​ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. ചെക്യാട്​ കായലോക്ക്​ കീറിയ പറമ്പത്ത്​ രാജുവാണ്​ മരിച്ചത്​. കോഴിക്കോട്​ സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ചൊവ്വാഴ​്​ച പുല​ർച്ചെയാണ്​ രാജു​വിനെയും കുടുംബത്തെ വീട്ടിനുള്ളിൽ പൊള്ള​േലറ്റ നിലയിൽ കണ്ടെത്തിയത്​. ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലീസ്​ എന്നിവർക്കും​ പൊള്ളലേറ്റിരുന്നു. ഇവർ കോഴിക്കോട് സർക്കാർ​ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്​.

പുലർത്തെ രണ്ടരയോടെ വീട്ടിൽനിന്ന്​ തീ ഉയരുകയായിരുന്നു. ഇത്​ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരെത്തി നാലു​േ​പരെയും പുറത്തെത്തിക്കുകയായിരുന്നു. വീടിന്‍റെ ഒരു മുറി പൂർണമായും കത്തിനശിച്ചു. 

Tags:    
News Summary - kozhikode four members of family caught fire one Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.