പാത നവീകരണം: കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ റദ്ദാക്കി

മംഗളൂരു: കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ റെയില്‍പാത നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് -കണ്ണൂര്‍ (56657) പാസഞ്ചര്‍ ട്രെയിന്‍ ഞായറാഴ്ച മുതല്‍ ജൂണ്‍ 30 വരെ റദ്ദാക്കും. മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കുന്നുണ്ട്.

മംഗളൂരു -കോഴിക്കോട് (56654) പാസഞ്ചര്‍, മംഗളൂരു -കോയമ്പത്തൂര്‍ പാസഞ്ചർ ‍(56324), കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ (56323) എന്നീ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കുന്നത്. ഈ ട്രെയിനുകള്‍ ജൂൺ ‍11, 13, 14, 16, 18, 20, 21, 23, 25, 27, 28, 30 എന്നീ ദിവസങ്ങളില്‍ കോഴിക്കോട് യാത്ര ട്രെയിൻ അവസാനിപ്പിക്കും.

ഏറനാട് എക്സ്പ്രസ് (16606) ഈ ദിവസങ്ങളില്‍ 110 മിനിട്ട് വൈകി മാത്രമെ മംഗളുരു സെന്‍ട്രല്‍ സ്റ്റേഷനിലെത്തൂവെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

Tags:    
News Summary - kozhikode-kannur passenger cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.