കോഴിക്കോട്: പാകിസ്താനുമായുള്ള ബന്ധം കലുഷിതമായതിനിടെ, കോഴിക്കോട്ട് പാകിസ്താനി ഭക്ഷണം മാത്രം വിളമ്പുന്ന രണ്ട് ഹോട്ടലുകാർ ബോർഡിലെ പേര് മായ്ച്ചു. പൊറ്റമ്മലിലെ ‘കാലിക്കറ്റ് കറാച്ചി ദർബാർ’ ഹോട്ടൽ പേരിലെ ‘കറാച്ചി’ മായ്ച്ചപ്പോൾ ഗുജറാത്തി സ്കൂളിനടുത്തുള്ള ഇവരുടെ മറ്റൊരു ഹോട്ടലിെൻറ പേര് ഭാഗികമായി മറയ്ക്കുകയായിരുന്നു.
പുൽവാമ ഭീകരാക്രമണശേഷം സംഘ്പരിവാർ പ്രവർത്തകർ ഹോട്ടലിലെത്തി പേരുമാറ്റാൻ ആവശ്യപ്പെട്ടിരുന്നതായി സ്ഥാപനത്തിെൻറ പാർട്ണർ പറഞ്ഞു. വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാൻ പാക് കസ്റ്റഡിയിലായ ദിവസം വീണ്ടും ഇതേആവശ്യം ഉന്നയിച്ചതോടെ പൊറ്റമ്മലിലെ ബോർഡിൽനിന്ന് കറാച്ചി പൂർണമായി ഒഴിവാക്കി.
ഗുജറാത്തി സ്കൂളിനടുത്തുള്ള സ്ഥാപനത്തിലെ ബോർഡിൽനിന്ന് കറാച്ചി എന്നത് ഭാഗികമായി മറച്ചുവെക്കുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് ഹോട്ടൽ തുടങ്ങിയത്. പാകിസ്താനി ഭക്ഷണം നൽകുന്നതിനാലാണ് ‘കറാച്ചി’ എന്ന് പേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.