കോഴിക്കോട്: മഹിള മാൾ അടച്ചുപൂട്ടുകയാണെന്നും നടത്തിപ്പിൽ അഴിമതിയുണ്ടെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നടത്തിപ്പുകാരായ വനിതകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ പത്ത് വനിതകൾ 'യൂനിറ്റി ഗ്രൂപ്' എന്ന പേരിലാണ് മാൾ നടത്തിയത്.
മാളിലെ ചില സംരംഭകർ തുടക്കം മുതൽ ദുഷ്പ്രചാരണം നടത്തുകയായിരുന്നു. പലരും ലൈസൻസ് ഫീസ് തരാതിരുന്നതോടെയാണ് മഹിള മാൾ പ്രതിസന്ധിയിലായത്. ലൈസൻസ് ഫീസ് അടക്കാതിരുന്നാൽ കെട്ടിട ഉടമ ഇറക്കിവിടുമെന്ന് സംരംഭകരെ അറിയിച്ചിട്ടും ഫീസടക്കാൻ തയാറായില്ല. മാർച്ച് വരെയുള്ള ലൈസൻസ് ഫീസാണ് ആവശ്യപ്പെട്ടത്.
മാർച്ചിന് ശേഷമുള്ളത് ചോദിച്ചിട്ടില്ല. വനിതകളായ 30 പേരിൽനിന്ന് 36.5 ലക്ഷം രൂപയാണ് ൈലസൻസ് ഫീസ് ഇനത്തിൽ കിട്ടാനുള്ളത്. കുടിശ്ശിക അടച്ചാൽ മാളിെൻറ പ്രവർത്തനം പുനരാരംഭിക്കാനാകും. മാളിനുള്ളിലെ കടകളിൽ വില കൂടുതലായതിനാൽ കച്ചവടം കുറഞ്ഞെന്നും യൂനിറ്റി ഗ്രൂപ് ഭാരവാഹികൾ പറഞ്ഞു.
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച് മഹിള മാൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ സന്നദ്ധരാണെന്ന് യൂനിറ്റി ഗ്രൂപ് പ്രസിഡൻറ് കെ. ബീന, സെക്രട്ടറി കെ. വിജയ, വൈസ് പ്രസിഡൻറ് സി.പി. ജിഷ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.