ബേപ്പൂർ: നിയന്ത്രണംവിട്ട കാർ ബേപ്പൂർ പുഴയിലേക്കു തലകീഴായി മറിഞ്ഞു. പരിക്കുപറ്റിയ മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ബേപ്പൂർ അങ്ങാടിയിൽനിന്ന് പുലിമുട്ടിലേക്കുള്ള റോഡിലെ ജങ്കാർ ജെട്ടിയിൽനിന്നാണ് വാഗൺആർ കാർ പുഴയിലേക്കു മറിഞ്ഞത്.
ഓടിക്കൂടിയ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ കാറിലുണ്ടായിരുന്ന തിരൂരങ്ങാടി സ്വദേശികളായ ഇബ്രാഹിം, ഫാറൂഖ്, കക്കാട് സ്വദേശി ലത്തീഫ് എന്നിവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
തീർത്തും അവശരായ മൂന്നുപേരെയും ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാമൻറകത്ത് സിറാജ്, അടിയാറകത്ത് മുജീബ്, ചെറുപുരക്കൽ ജാഫർ, സി.പി. ഫൈജാസ്, കെ.പി. ഉബൈദ്, മാമൻറകത്ത് ഷാഫി, കെ.പി. നിസാമുദ്ദീൻ, എം.എ. അർഷാദ്, പി. അസീസ് എന്നിവരാണ് സാഹസികമായി പുഴയിലിറങ്ങി അപകടത്തിൽപെട്ടവരെ രക്ഷിച്ചത്.
ബേപ്പൂർ സി.ഐ ടി.എൻ. സന്തോഷ് കുമാർ, എസ്.ഐ ഷനോജ് പ്രകാശം എന്നിവരുടെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസ് സ്ഥലത്തെത്തി. മീഞ്ചന്ത ഫയർ സ്റ്റേഷനിൽനിന്നു ഫയർ എൻജിൻ യൂനിറ്റ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.