തിരുവമ്പാടി: ശാന്തിനഗർ പ്രദേശത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കൃഷിയിടങ്ങളിലാണ് നാശം വിതക്കുന്നത്. കഴിഞ്ഞദിവസം ദേശീയ കർഷക അവാർഡ് നേടിയ ശാന്തിനഗർ ഓണംതുരുത്ത് ജോൺ ജോസഫിെൻറ വിദേശയിനം മരച്ചീനി കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
200 തണ്ട് കപ്പയാണ് ഇദ്ദേഹം നട്ടിരുന്നത്.ഇതിൽ പകുതിയോളം നശിച്ചു. കാട്ടുമൃഗങ്ങളെ നേരിടാൻ കൃഷിസ്ഥലത്തിന് ചുറ്റും വേലി കെട്ടിയിരുന്നെങ്കിലും ആക്രമണം തടയാനായില്ല.
ക്ഷീരകർഷകനുള്ള ദേശീയ അവാർഡ് നേടിയ കർഷകനാണ് ജോൺ ജോസഫ്. വിദേശ ഇനത്തിൽപെട്ട ‘സ്പെയിൻ മരിയ’ എന്നയിനം കപ്പയാണ് നട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.