കോഴിക്കോട്: സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. ഒരു സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് ചര്‍ച്ചചെയ്ത് പാസാക്കിയ പ്രമേയത്തെ അതിന്‍േറതായ ഗൗരവത്തിലെടുക്കുകയെന്നതാണ് രാജ്യത്തെ ഒന്നായി കാണുന്ന പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടാവേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകക്ഷി സംഘത്തെ കാണാന്‍പോലും കൂട്ടാക്കാത്ത ഫാഷിസ്റ്റ് സമീപനം സ്വീകരിച്ച മോദി കേരളത്തെ അവഹേളിക്കുകയാണ്. പാര്‍ലമെന്‍റിനെപ്പോലും മറികടക്കാനാണ് ശ്രമം. അമ്പേ പാളിപ്പോയ പരീക്ഷണത്തെക്കുറിച്ച് പാര്‍ലമെന്‍റിലത്തെി വിശദീകരിക്കാന്‍ കൂട്ടാക്കുന്നില്ല. രാജ്യത്തെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ടതിന്‍െറ കുറ്റബോധമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ഉള്‍പ്പെട്ട സംഘത്തെ കാണാതെ ഒളിച്ചിരിക്കുന്നതും ഇതിന്‍െറ ഭാഗമാണെന്നും മജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.