മലപ്പുറം: ഇ.പി ജയരാജനേയും തോമസ് ചാണ്ടിയേയും ശശീന്ദ്രനേയും രാജിവെപ്പിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മൂന്ന് മന്ത്രിമാർക്കെതിരെയും ആരോപണമുയർന്നപ്പോൾ തന്നെ അവരെ മാറ്റിയിരുന്നു. ജലീലിനെ സംരക്ഷിക്കുന്നത് സി.പി.എമ്മിൻെറ മുഖം വികൃതമാകാൻ മാത്രമേ ഇടയാക്കുവെന്നും അദ്ദേഹം പറഞ്ഞു.
ജലീൽ രാജിവെക്കണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണംപുറത്ത് വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നതിന് ശേഷം ലീഗ് തുടർ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. കോവിഡിൻെറ സാഹചര്യത്തിൽ അത് കൂടി പരിഗണിച്ച് മാത്രമേ ലീഗ് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുവെന്നും മജീദ് പറഞ്ഞു.
സ്വർണക്കടത്തിൽ ജലീലിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെതിരെ സമാന ആരോപണം ഉയർന്നതിനെ തുടർന്ന് തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഇത് കെ.ടി ജലീലിനും ബാധകമാണെന്നും മജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.