കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കുന്നതില്‍ നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്താന്‍ സമിതിയുടെ ആവശ്യമില്ലെന്ന് മുസ്‍ലി ലീഗ് നേതാവ് കെ.പി.എ മജീദ്. സമിതിയെ തീരുമാനിച്ചത് സർവകക്ഷി യോഗത്തിലല്ല. സർക്കാർ തീരുമാനിച്ചതിനു ശേഷം സർവകക്ഷി യോഗ തീരുമാനമെന്ന് പറയുകയാണെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.
സച്ചാർ കമ്മിറ്റിയുടെ നിർദേശം നടപ്പിലാക്കുകയാണ് വേണ്ടത്. ഗവൺമെന്‍റിന് ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാവുന്നതേ ഉള്ളൂ. വിദഗ്ധ സമിതിയെ നിശ്ചയിച്ചത് തീരുമാനം നീട്ടികൊണ്ട് പോകാനാണെന്നും മുസ്‍ലിം ലീഗ് നിലപാട് സർവകക്ഷി യോഗത്തിലും അറിയിച്ചിരുന്നുവെന്നും മജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.