വി.എം.സുധീരൻ രാജി പിൻവലിക്കണമെന്ന്​ കെ.പി.സി.സി

തിരുവനന്തപുരം: വി.എം.സുധീരൻ രാജി പിൻവലിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി നേതൃത്വം. ഇക്കാര്യം സുധീരനെ നേരിൽക്കണ്ട്​ ആവശ്യപ്പെടുമെന്ന്​ പ്രസിഡന്‍റ്​ കെ.സുധാകരൻ പറഞ്ഞു. പ്രശ്​നങ്ങളെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

സുധീരൻ രാഷ്​ട്രീയകാര്യസമിതിയിൽ തുടരുന്നത്​ സംബന്ധിച്ച്​ ഹൈക്കമാൻഡുമായി ചർച്ചയുണ്ടാവും. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ്​ അൻവറും പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശനും സുധീരനെ കാണും.

കെ.പി.സി.സി പുനഃസംഘടനയുമായി ബ​ന്ധപ്പെട്ടാണ്​ രാജിയെന്നായിരുന്നു സൂചനകൾ. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന്​ ​സുധാകരനെ ഫോണിൽ അറിയിച്ചുവെന്ന​ റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു. കോൺഗ്രസിന്‍റ സാധാരണ പ്രവർത്തകനായി തുടരുമെന്ന്​ വി.എം.സുധീരൻ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട്​ സുധീരന്​ അതൃപ്​തിയുണ്ടെന്നാണ്​ സൂചന. പുനഃസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു.

ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ്​ അംഗീകരിക്കണ​മെന്നല്ല താൻ പറയുന്നതെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ്​ ആവശ്യപ്പെടുന്നതെന്നും സുധീരൻ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - KPCC demands withdrawal of VM Sudheeran's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.