കെ.പി.സി.സി നിർവാഹകസമിതി യോഗം വെള്ളിയാഴ്ച; ചെന്നിത്തലയുടെ നീക്കങ്ങൾ ചർച്ചയാകും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നേ​തൃ​ത​ല​ത്തി​ൽ അ​നൈ​ക്യ​മെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യി​രി​ക്കെ കെ.​പി.​സി.​സി നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗം ചേ​രു​ന്നു. കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​ക്ക്​ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം വി​ളി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ളും മ​റ്റും ആ​ലോ​ചി​ക്കു​ന്ന​തി​ന്​ 21ന്​ ​യു.​ഡി.​എ​ഫ് യോ​ഗ​വും ചേ​രും.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രു​ടെ നി​യ​മ​ന​വും ഡി.​സി.​സി ഭാ​ര​വാ​ഹി നി​യ​മ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളും സു​ധാ​ക​ര​ൻ- സ​തീ​ശ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ നി​യ​മ​ന​ത്തി​ന്​ ജി​ല്ല നേ​തൃ​ത്വ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച ക​ര​ട്​ പ​ട്ടി​ക എ​ത്ര​യും​വേ​ഗം പ​രി​ശോ​ധി​ച്ച്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ക്കാ​നാ​ണ് ച​ർ​ച്ച​യി​ലെ ധാ​ര​ണ. ​പ്ര​ഖ്യാ​പ​ന​ത്തി​ന്​ മു​മ്പ്​ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തും.

കെ-​റെ​യി​ൽ വി​ഷ​യ​ത്തി​ല​ട​ക്കം സ​ർ​ക്കാ​റി​നെ​തി​രാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് കെ.​പി.​സി.​സി നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗ​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ചെ​ന്നി​ത്ത​ല - സ​തീ​ശ​ൻ നി​ഴ​ൽ​യു​ദ്ധം പാ​ർ​ട്ടി​ക്കു​ള്ളി​ൽ സൃ​ഷ്ടി​ച്ച അ​ല​​യൊ​ലി​ക​ളും ഡി.​സി.​സി പു​നഃ​സം​ഘ​ട​ന വൈ​കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ ച​ർ​ച്ച​ക​ളെ സ്വാ​ധീ​നി​ച്ചേ​ക്കാം.

ലോ​കാ​യു​ക്ത ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ നി​രാ​ക​ര​ണ​പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്ന്​ ചെ​ന്നി​ത്ത​ല ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സി​ന​ക​ത്ത് ചെ​ന്നി​ത്ത​ല-​സ​തീ​ശ​ൻ ശീ​ത​സ​മ​രം പു​റ​ത്താ​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും യു.​ഡി.​എ​ഫ് നി​യ​മ​സ​ഭ ക​ക്ഷി​യെ​യും ഇ​രു​ട്ടി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ പ്ര​ഖ്യാ​പ​നം. നേ​ര​ത്തേ, ക​ണ്ണൂ​ർ വൈ​സ്​ ചാ​ൻ​സ​ല​റു​ടെ പു​ന​ർ​നി​യ​മ​ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷം നീ​ങ്ങി​യ​പ്പോ​ൾ ചെ​ന്നി​ത്ത​ല വേ​റി​ട്ട നി​ല​പാ​ടെ​ടു​ത്ത​തും പാ​ർ​ട്ടി​യി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ചി​രു​ന്നു.

ചെ​ന്നി​ത്ത​ല​ക്കെ​തി​രെ പ​രാ​തി​യി​ല്ലെ​ന്നും നേ​തൃ​ത്വ​ത്തി​ന്​ അ​തൃ​പ്തി​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സു​ധാ​ക​ര​ന്റെ ഈ ​പി​ന്തു​ണ​യെ സ്വാ​ഗ​തം ചെ​യ്തും അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചും ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ൽ വി.​ഡി.​ സ​തീ​ശ​ന്‍റെ പേ​രു​പോ​ലും പ​രാ​മ​ർ​​ശി​ക്കാ​ൻ ചെ​ന്നി​ത്ത​ല ത​യാ​റാ​യ​തു​മി​ല്ല. ഇ​ത്​ ഇ​രു​വ​ർ​ക്കും ഇ​ട​യി​ലെ അ​ക​ല​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്.   

Tags:    
News Summary - KPCC executive committee meeting on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.