തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് യൂത്ത് കോൺഗ്രസിന്‍റെ കത്ത്. യു ഡി എഫ് കൺവീനറെ മാറ്റണമെന്നും ആവശ്യമുണ്ട്.
യൂത്ത് കോൺഗ്രസിന്‍റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയത്. ജംബോ കെ.പി.സി.സിയും ഡി.സി.സികളും പിരിച്ചു വിടണമെന്നും കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റികൾ പിരിച്ചു വിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കത്തയച്ചിരിക്കുന്നത്. പുന:സംഘടന നടത്തിയില്ലെങ്കിൽ പാർട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതുകൊണ്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്. രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, മല്ലികാർജുൻ ഖാർഗെ എം.പി എന്നിവർക്ക് കത്തിന്‍റെ കോപ്പി അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.