തിരുവനന്തപുരം: ഫീസ് കുത്തനെ കൂട്ടാന്‍ സ്വാശ്രയ മാനേജുമെൻറുകളുമായി മുഖ്യമന്ത്രിയുടെ ഓഫിസ് ഒത്തുകളിെച്ചന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. സ്വാശ്രയ മേഖലയില്‍ അഞ്ചുലക്ഷം രൂപക്ക് മെഡിസിന് പഠിപ്പിക്കാന്‍ അവസരം കിട്ടിയിട്ടും അതു പാഴാക്കി ഫീസ് 11 ലക്ഷം ആക്കേണ്ടി വന്നത് കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ വിദ്യാർഥി വഞ്ചനയാണ്. നൂറുകണക്കിനു വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കിയതിന് സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരും. അഞ്ചുലക്ഷം രൂപ നിരക്കില്‍ അഡ്മിഷന്‍ നടത്താന്‍ ഹൈകോടതി ജൂലൈ 17ന് അനുമതി നല്‍കിയതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ക്ലാസ് തുടങ്ങാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.