കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ ‘സമരാഗ്നി’ പ്രക്ഷോഭ യാത്രക്ക് കാസർകോട്ട് ഉജ്ജ്വല തുടക്കം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി യാത്ര ലീഡർമാർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഇതോടെ 29 വരെ നീളുന്ന യാത്രക്കാണ് തുടക്കമായത്.
വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, ഷാഫി പറമ്പിൽ, കെ.പി. അനിൽ കുമാർ, മാത്യു കുഴൽനാടൻ, മുൻമന്ത്രി കെ.സി. ജോസഫ്, സി.ടി. അഹമ്മദലി, വി.എസ്. ശിവകുമാർ, അജയ് തറയിൽ, ദീപ്തി മേരി വർഗീസ്, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, കെ.പി. കുഞ്ഞിക്കണ്ണൻ, മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
ശനിയാഴ്ച രാവിലെ കാസർകോട് മുനിസിപ്പൽ മിനി കോൺഫറൻസ് ഹാളിൽ വിവിധ മേഖലകളിലെ സാധാരണക്കാരായ ജനങ്ങളുമായി നേതാക്കൾ സംവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.