കെ.എസ്​.ഇ.ബി; ഇന്ധന സർചാർജ്​ വർധന​ നീക്കത്തിന്​ തിരിച്ചടി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന​ക്കൊ​പ്പം ഇ​ന്ധ​ന സ​ർ​ചാ​ർ​ജി​ൽ കൂ​ടി വ​ർ​ധ​ന വ​രു​ത്താ​നു​ള്ള കെ.​എ​സ്.​ഇ.​ബി നീ​ക്ക​ത്തി​ന്​ തി​രി​ച്ച​ടി.

നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന ഇ​ന്ധ​ന സ​ർ​ചാ​ർ​ജ്​ വ​ർ​ധി​പ്പി​ക്കാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള കെ.​എ​സ്.​ഇ.​ബി അ​പേ​ക്ഷ​യി​ൽ വി​യോ​ജി​പ്പ്​ ​പ്ര​ക​ടി​പ്പി​ച്ച റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മേ​ൽ കൂ​ടു​ത​ൽ ഭാ​രം അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​വി​​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി.

ഇ​ന്ധ​ന സ​ർ​ചാ​ർ​ജാ​യി കെ.​എ​സ്.​ഇ.​ബി സ്വ​ന്തം നി​ല​ക്ക്​ 10 പൈ​സ​യും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ അ​നു​വ​ദി​ച്ച തു​ക​യാ​യി ഒ​മ്പ​ത്​ പൈ​സ​യും പി​രി​ക്കു​ന്നു​ണ്ട്. ഒ​മ്പ​ത്​ പൈ​സ​ക്ക്​ പ​ക​രം 17 പൈ​സ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ കെ.​എ​സ്.​ഇ.​ബി ഉ​ന്ന​യി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്​ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച ഉ​ട​ൻ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ്​ വ​ർ​ധ​ന​യു​ടെ കൂ​ടി ഭാ​രം ജ​ന​ങ്ങ​ളി​ൽ ചു​മ​ത്തു​ന്ന​തി​ലു​ള്ള വി​യോ​ജി​പ്പ്​ ക​മീ​ഷ​ൻ അ​റി​യി​ച്ച​ത്. ഇ​ന്ധ​ന സ​ർ​ചാ​ർ​ജ്​ ഇ​ന​ത്തി​ൽ പി​രി​ക്കേ​ണ്ട നാ​ലു​മാ​സ​​ത്തെ തു​ക ഒ​രു​മി​ച്ച്​ ക​ണ​ക്കാ​ക്കി സ​മ​ർ​പ്പി​ച്ച​തി​​ൽ തി​രു​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട ക​മീ​ഷ​ൻ, മൂ​ന്നു​മാ​സ​ത്തെ ക​ണ​ക്ക്​ സ​മ​ർ​പ്പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. പു​റ​ത്തു​നി​ന്ന്​ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്‍റെ അ​ധി​ക​ഭാ​രം മ​ന​സ്സി​ലാ​ക്കു​ന്നു​വെ​ങ്കി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഭാ​ഗ​വും കാ​ണാ​തി​രി​ക്കാ​നാ​വി​​ല്ലെ​ന്ന്​ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ അ​ധി​ക​ഭാ​രം വ​രു​ത്താ​ത്ത​വി​ധം ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​നും കെ.​എ​സ്.​ഇ.​ബി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

2024 ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ​വ​രെ കാ​ല​യ​ള​വി​ൽ യൂ​നി​റ്റി​ന്​ പ​ത്ത്​ പൈ​സ നി​ര​ക്കി​ൽ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ്​ ഇൗ​ടാ​ക്കി​യ ശേ​ഷ​മു​ള്ള അ​ധി​ക​ബാ​ധ്യ​ത​യാ​യ 37.70 ​കോ​ടി രൂ​പ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ ഈ​ടാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കെ.​എ​സ്.​ഇ.​ബി​യു​​ടെ ആ​വ​ശ്യം. ​അ​തേ​സ​മ​യം ഇ​ന്ധ​ന സ​ർ​ചാ​ർ​ജ്​ സം​ബ​ന്ധി​ച്ച തെ​ളി​വെ​ടു​പ്പി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ​നാ​മ​മാ​ത്ര പ​ങ്ക​ളി​ത്ത​മാ​ണു​ണ്ടാ​യ​ത്. 

Tags:    
News Summary - KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.